താനൂരിൽ സർവ്വ സന്നാഹങ്ങളുമായി അഗ്നി രക്ഷാസേന


താനൂര്‍: താനൂരിലെ ബോട്ട് ദുരന്ത വാർത്തയറിഞ്ഞ ഉടനെ ജല രക്ഷാ രക്ഷാപ്രവർത്തനങ്ങൾക്ക് സർവസന്നാഹങ്ങളുമായി അഗ്നി രക്ഷാ സേന രംഗത്തെത്തി. ഞായറാഴ്ച വൈകീട്ട് 7.40 നാണ് താനൂർ അഗ്നി രക്ഷാ നിലയത്തിൽ അപകട വാർത്ത എത്തുന്നത്. ഉടൻ തന്നെ താനൂർ നിലയത്തിൽ നിന്നും അഗ്നി രക്ഷാ സേന സംഭവ സ്ഥലത്ത് കുതിച്ചെത്തി. തുടർന്ന് മലപ്പുറം ജില്ലാ ഫയർ ഓഫീസറുടെ ചുമതല വഹിക്കുന്ന മൂസാ വടക്കേതിന്റെ നിർദ്ദേശ പ്രകാരം മലപ്പുറം, തിരൂർ, പൊന്നാനി, തിരുവാലി മീഞ്ചന്ത എന്നീ നിലയങ്ങളിൽ നിന്ന് സ്‌കൂബാ ഡൈവർമാർ അപകടം നടന്ന സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി. ഒപ്പം നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ട ബോട്ട് ജെ.സി.ബി ഉപയോഗിച്ച് ഉയർത്തി കരയിലേക്ക് കയറ്റി. അതേസമയത്ത് തന്നെ പാലക്കാട് റീജ്യണൽ ഫയർ ഓഫീസർ കെ. ഷിജുവിന്റെ നിർദ്ദേശപ്രകാരം ഫോർട്ട് കൊച്ചിയിലെ ഫയർ സർവീസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ വാട്ടർ റസ്‌ക്യുവിൽ നിന്നും അഞ്ച് ഡൈവർമാരേയും പാലക്കാട് ജില്ലയിൽ നിന്നും കണ്ണൂരിൽ നിന്നും പ്രത്യേക പരിശീലനം നേടിയ സ്‌കൂബാ ഡൈവേർസിന് സ്ഥലത്തെത്താൻ നിർദ്ദേശം നൽകി. രാത്രിയോടെ 22 അംഗങ്ങൾ അടങ്ങുന്ന സ്‌കൂബാ സംഘം ഊർജിതമായ തിരച്ചിൽ ആരംഭിച്ചു. കോഴിക്കോട് RFO സി.രജീഷ് . I AT WR RFO MG രാജേഷ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post