തിരൂർ: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകളെത്തി സ്വകാര്യ ഫ്ലാറ്റിൽ തമ്പടിച്ച് ചീട്ടുകളി നടത്തുന്ന സംഘത്തിലെ 8 പേർ ബി.പി അങ്ങാടിയിൽ വെച്ച് തിരൂർ പോലീസിന്റെ പിടിയിലായി. പുത്തനത്താണി സ്വദേശി സിദ്ദിഖ് ഫൈസൽ(40), സ്വദേശി ഹൈദ്രു (64), മാറാക്കര സ്വദേശി സലീം(52), മംഗലം സ്വദേശി ഹംസമോൻ ഷാജി(44), ആലത്തിയൂർ സ്വദേശി സിദ്ദീഖ്(60), താനാളൂർ സ്വദേശി മുഹമ്മദ് കുട്ടി(60), അനന്താവൂർ സ്വദേശി അഷ്റഫ്(43), പുല്ലൂർ സ്വദേശി മുജീബ് റഹ്മാൻ(40) എന്നിവരാണ് പിടിയിലായവർ. രഹസ്യവിവരത്തെ തുടർന്ന് തിരൂർ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഫ്ലാറ്റിൽ നിരവധി സംഘങ്ങൾ പല ദിവസങ്ങളിലേക്ക് ബുക്ക് ചെയ്തിട്ടുള്ളതായ വിവരം പരിശോധനയിൽ ലഭിച്ചതായി പോലീസ് പറഞ്ഞു. പരിശോധനയിൽ 58000 രൂപ പോലീസ് കണ്ടെടുത്തു. തിരൂർ എസ്.ഐ പ്രദീപ് കുമാർ സീനിയർ സി.പി.ഒ ഷിജിത്ത് സി.പി.ഒ മാരായ അക്ബർ, അനിൽകുമാർ, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.