നടൻ മമ്മൂട്ടി നാളെ തിരൂരിൽ


തിരൂർ: നടൻ മമ്മൂട്ടി  മുഖ്യമന്ത്രിക്കൊപ്പം നാളെ തിരൂരിൽ വേദി പങ്കിടും. എം.ടിയുടെ നവതി ആഘോഷത്തിൻ്റെ ഭാഗമായി വൈകിട്ട് 5ന് തിരൂർ തുഞ്ചൻ പറമ്പിലാണ് സാദരം എന്ന പേരിൽ എം ടി ഉത്സവം സംഘടിപ്പിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നതോടെ തുഞ്ചൻ പറമ്പ് .ജനസാഗരമാകും. പൊലീസ് വൻ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 5 ദിവസങ്ങളിലായി നടക്കുന്ന എം.ടി ഉത്സവത്തിൽ സിനിമാ താരങ്ങൾ, മന്ത്രിമാർ ,സാഹിത്യ നായകർ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ദിവസവും വിവിധ കലാപരിപാടികളും പ്രദർശനങ്ങളും നടക്കും.

Post a Comment

Previous Post Next Post