താനൂർ ബോട്ട് അപകടം: രക്ഷാപ്രവർത്തനത്തിൻ്റെ സിമന്‍റ് ശില്പം ഒരുക്കി ഷിബു വെട്ടം


തിരൂർ: താനൂർ ബോട്ട് അപകടത്തിൻ്റെ രക്ഷാപ്രവർത്തനത്തിൻ്റെ സിമന്റ് ശില്പം ഒരുക്കി ശിൽപി ഷിബു വെട്ടം. 28 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള ശിൽപമാണ് ഷിബു നിർമിച്ചത്. ഒരു ദിവസം മുഴുവൻ ചെലവിട്ടാണ് ഇത് പൂർത്തിയാക്കിയത്. താനൂർ ബോട്ടപകടത്തിലെ രക്ഷാപ്രവർത്തനം ഏറെ മാതൃകയായിരുന്നു. ഹൈക്കോടതി നാട്ടുകാരെ പ്രശംസിച്ചിരുന്നു. ഇതിനുമുമ്പ് നിരവധി ബോധവൽക്കരണ ശില്പങ്ങളും ചിത്രങ്ങളും യുവാവ് ചെയ്തിട്ടുണ്ട്. പ്രകൃതിദുരന്തം , പരിസ്ഥിതി ബോധവൽക്കരണ ശില്പങ്ങൾ, കൊറോണ ബോധവൽക്കരണ ശില്പങ്ങൾ വിദ്യാലയത്തിലെ മയക്കുമരുന്ന് എന്നിങ്ങനെ നിരവധി ശില്പങ്ങൾ ശ്രദ്ധ നേടിയതാണ്. കളിമണ്ണിലും മരത്തിലും സിമന്റിലും പ്രകൃതി ഉൽപ്പന്നങ്ങളിലും നാളികേരത്തിലും തുടങ്ങി. നിരവധി ഉൽപ്പന്നങ്ങളിലും ചെയ്തു വരുന്നു വീട്ടുമുറ്റത്തെ ചിത്രകം ആർട്ട് ഗ്യാലറി പഠന ഗവേഷണ കേന്ദ്രം പരിസ്ഥിതി ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ആർട്ടിക്കിലറി നിന്നാണ് നിർമ്മാണവും വിദ്യാർത്ഥികൾക്ക് പഠനവും നൽകിവരുന്നു. 2022ലെ സപര്യ സാംസ്കാരിക സമിതി കേരളം ലോകപ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത കീർത്തി ഫലവും അടങ്ങിയ 2022ലെ ചിത്രശില്പം പുരസ്കാരവും ലഭിച്ചു. സിനിമ മേഖലയിൽ കലാ സംവിധാനവും മേക്കപ്പും ചിത്രരചന ക്ലാസും ശില്പ കലകളും നൽകിവരുന്നു.

Post a Comment

Previous Post Next Post