Top News

ഈശ്വരമംഗലം വെറ്ററിനറി പോളിക്ലിനിക് കെട്ടിട സമുച്ചയം ഉദ്ഘാടനം 12ന് മന്ത്രി ചിഞ്ചു റാണി നിർവഹിക്കും


പൊന്നാനി: ഈശ്വരമംഗലം വെറ്ററിനറി പോളിക്ലിനിക് കെട്ടിട സമുച്ചയം ഉദ്ഘാടനം മെയ് 12ന് രാവിലെ 9.30ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പുതുതായി ഗവ. വെറ്ററിനറി പോളിക്ലിനിക് കെട്ടിട സമുച്ചയം നിർമിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ 99.9 ലക്ഷം രൂപ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയത്തിൽ കന്നുകാലികൾക്കും ഓമന മൃഗങ്ങൾക്കുമുള്ള ഒ.പി, വാക്സിനേഷൻ യൂണിറ്റ്, വെറ്ററിനറി ലബോറട്ടറി രോഗ നിർണയ സൗകര്യം, ഓപ്പറേഷൻ തിയേറ്റർ, സ്‌കാനിംഗ് റൂം, പകർച്ച വ്യാധി ചികിത്സക്കായി ഐസോലേഷൻ യൂണിറ്റ്, രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവനം എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഈശ്വരമംഗലം വെറ്ററിനറി പോളിക്ലിനിക് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ

പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷനാവും. ഇ.ടി മുഹമ്മദ് ബഷീർ എം.പി വിശിഷ്ടാതിഥിയാവും. മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ഡി.കെ വിനുജി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു അബ്ദുൽ അസീസ് പദ്ധതി വിശദീകരിക്കും. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം സ്വാഗതം പറയും. ജനപ്രതിനിധികൾ, വിവധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് 'മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വ സാധ്യതകൾ' എന്ന വിഷയത്തിൽ കർഷകർക്ക് വേണ്ടി സംഘടിപ്പിക്കുന്ന സെമിനാറിൽ മൃസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഹാറൂൺ അബ്ദുൽ റഷീദ് വിഷയാവതരണം നടത്തും.

നഗരസഭ ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ,സ്ഥിരം സമിതി അധ്യക്ഷരായ ഒ.ഒ ഷംസു,ടി. മുഹമ്മദ് ബഷീർ, വി എ ഷീന സുദേശൻ, രജീഷ് ഊപ്പാല, അജീന ജബ്ബാർ, നഗരസഭാ കൗൺസിലർമാർ വിവിധ രാഷ്ടീയ പാർട്ടീ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

Post a Comment

Previous Post Next Post