ഭ്രാന്തായ ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം സമുദായം ചങ്ങലയ്ക്കിടേണ്ട സമയം അതിക്രമിച്ചെന്ന് കെ.ടി.ജലീൽ


മലപ്പുറം: നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ എന്ന് പണ്ട് കാരണവൻമാർ പറഞ്ഞത് ജമാഅത്തെ ഇസ്ലാമിയേയും അവരുടെ ചാനലായ മീഡിയവണ്ണി നേയും ഉദ്ധേശിച്ചായിരുന്നോ എന്നും കമ്യൂണിസ്റ്റ് വിരുദ്ധത മൂലം ഭ്രാന്തായജമാഅത്തെ ഇസ്ലാമിയെ സമുദായം ചങ്ങലയ്ക്കിടണമെന്നും ജലീൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറയാത്ത കാര്യങ്ങൾ ബിജെപിയെ പിന്താങ്ങുന്ന രീതിയിൽ പറഞ്ഞതായി കാണിച്ച് മീഡിയാവൺ വാർത്ത നൽകിയിരുന്നു.എന്നാൽ പിന്നീട് സൂഷ്മത കുറവാണെന്ന് അറിയിച്ച് മീഡിയാവൺ ഖേദം പ്രകടിപ്പിച്ചിരുന്നു. മീഡിയാവൺ നൽകിയ വാർത്തക്കെതിരെയാണ് കെ.ടി.ജലീൽ രംഗത്തെത്തിയത്.

Post a Comment

Previous Post Next Post