താനൂരിലെ ദുരന്ത ബോട്ടുടമ നാസറിന് ലീഗുമായും സിപിഎമ്മുമായും ബന്ധമെന്ന്


താനൂർ: 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ദുരന്ത ബോട്ടിൻ്റെ ഉടമ നാസറിന് ലീഗ് നേതാക്കളുമായുള്ള ബന്ധവും പുറത്ത്. മന്ത്രി വി.അബ്ദുറഹിമാനുമായും താനൂരിലെ സി പി എം നേതൃത്വവുമായും നാസറിന് ബന്ധമുള്ളതായി അറിയിച്ച് ഫോട്ടോ സഹിതം ലീഗുകാർ പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു.എന്നാൽ ഇതിനു തൊട്ടുപിന്നാലെയാണ് പെരുന്നാളിന് ലീഗ് നേതാക്കൾക്ക് നാസർ വിരുന്ന് ഒരുക്കിയെന്ന് അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ.ജയൻ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ബിസിനസുകാരനായ നാസർ എല്ലാ രാഷ്ട്രിയ പാർട്ടിക്കാരോടും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നതായി ഇതോടെ വ്യക്തമായി. നാസറിൻ്റെ സഹോദരൻ സി പി എം നേതാവാണ്.

Post a Comment

Previous Post Next Post