തേഞ്ഞിപ്പലം: കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചര്‍ പോര്‍ട്ടലിലേക്ക് കേരളത്തില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പദ്ധതിയുടെ ഉപദേഷ്ടാവ് പ്രൊഫ. പ്രദീപ് വര്‍മ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലുമായി (ഐ.ക്യു.എ.സി.) സഹകരിച്ച് ഇന്ത്യന്‍ കള്‍ച്ചര്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം വിശദീകരിക്കുന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കല, സാംസ്‌കാരികം, ചരിത്രം തുടങ്ങിയ മേഖലകളില്‍ പോര്‍ട്ടലിലേക്ക് കേരളത്തിന് നല്‍കാവുന്ന നിരവധി സംഭാവനകളുണ്ട്. ഇതിനായി വിദ്യാര്‍ഥികളെയും പഠനവകുപ്പുകളെയും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.