താനൂർ: ദുരന്തം വരുത്തി വച്ച അറ്റ്ലാൻ്റിക് ബോട്ടുടമ നാസറിൻ്റെ രാഷ്ട്രീയം ഏത് എന്നതാണ് പുതിയ വിവാദം.
ദുരന്തം നടന്ന ഉടൻ തന്നെ നാസർ മന്ത്രി വി.അബ്ദുറഹിമാൻ്റെ അടുത്ത സുഹൃത്താണെന്ന നിലയിലായിരുന്നു ലീഗ് പ്രചാരണം. പ്രതി മന്ത്രിയുടെ കൂടെയുള്ള ഫോട്ടോയും പ്രചരിപ്പിച്ചിരുന്നു.എന്നാൽ ഇയാൾക്ക് മന്ത്രിയുമായി യാതൊരു ബന്ധവുമില്ലെന്നും പ്രതി സി പി എം കാരനല്ലന്നും നേതൃത്വം വ്യക്തമാക്കി. കൂടാതെ ലീഗ് നേതാക്കൾക്കൊപ്പം നിൽക്കുന്ന പടവും സിപിഎം പ്രചരിപ്പിച്ചു.
പ്രതിയുടെ സഹോദരൻ സിപിഎം ആണെന്ന് അവർ സമ്മതിയുന്നു. എന്നാൽ രാഷ്ട്രീയക്കാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു നാസർ എന്ന് വ്യക്തം. കേസിൽ പ്രതിയായതോടെ നാസനെ എല്ലാവരും കയ്യൊഴിഞ്ഞ് എതിർ പാർട്ടി പാളയത്തിൽ തളച്ച് കയ്യൊഴിയുകയാണ്.
Tags:
politics