താനൂർ: താനൂരിൽ ബോട്ടപകടത്തിൽ മരണപ്പെട്ട ആളുടെ ബൈക്കും കവർന്നു. ബോട്ടപകടത്തിൽ മരിച്ച താനൂർ ഓലപ്പീടിക സ്വദേശി കെ.പി സിദ്ധീഖ് എന്നയാളുടെ കെ എൽ 55എൻ 7441 എന്ന നമ്പറിലുള്ള ഹോണ്ട ഡ്രീം യുഗ ബൈക്കാണ് അപകടസ്ഥലത്ത് നിന്ന് മോഷണം പോയതായി വിവരം. ബന്ധുക്കൾ പോലീസിൽ പരാതി നൽകി. അപകട ദിവസം ഇയാൾ ബൈക്കുമായാണ് ഞായറാഴ്ച തൂവൽ തീരത്തെത്തിയത്. ബൈക്ക് സംബന്ധിച്ച് വിവരം ലഭിക്കുന്നവർ താനൂർ പോലീസ് സ്‌റ്റേഷനിലെ 04942440221 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
Tags:
local news