കാടമ്പുഴ ദേവസ്വം ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു


കാടാമ്പുഴ:  ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വം നേതൃത്വത്തിൽ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കായികമന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനായി. പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യാതിഥിയായി. ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മുൻ എക്സിക്യൂട്ടീവ് ഓഫീസറും മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുമായ എ.എസ് അജയകുമാറിനെ മുഖ്യമന്ത്രി ഉപഹാരം നൽകി ആദരിച്ചു. കാടാമ്പുഴ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. മിലിന ജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ പി. നന്ദകുമാർ, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ, ഡോ. പീയൂസ് നമ്പൂതിരിപ്പാട്, കാടാമ്പുഴ ദേവസ്വം മാനേജർ എൻ വി മുരളീധരൻ എന്നിവർ സംസാരിച്ചു.

കാടാമ്പുഴ ദേവസ്വം വർഷങ്ങളായി തുടരുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമാണ് പുതിയ ഡയാലിസിസ് കേന്ദ്രവും ആശുപത്രിയും. 1988 മുതൽ പ്രവർത്തിക്കുന്ന ധർമാശുപത്രിയുടെ തുടർച്ചയായാണ് നിർധനരായ വൃക്കരോഗബാധിതർക്ക് പ്രയോജനപ്പെടുന്ന സൗജന്യചികിത്സാകേന്ദ്രം ആരംഭിച്ചത്. ഭാവിയിൽ നെഫ്രോളജി വിഭാഗത്തിന് പ്രാധാന്യംനൽകുന്ന ആശുപത്രിയും ഗവേഷണകേന്ദ്രവുമായി കേന്ദ്രത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. വൃക്കയുടെ രൂപത്തിൽ പണിത 10,000 ചതുരശ്രയടിയിലുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. 25 ഡയാലിസ് യന്ത്രങ്ങൾ ഇവിടെയുണ്ടാവും. 10 എണ്ണം പ്രവർത്തന സജ്ജമാണ്. 15 എണ്ണം കൂടെ ഉടൻ സ്ഥാപിക്കും.

Post a Comment

Previous Post Next Post