കാടാമ്പുഴ ക്ഷേത്രത്തിന്റെ പ്രവർത്തനം നാടിന് ഗുണം ചെയ്യും :മുഖ്യമന്ത്രി


കാടാമ്പുഴ: ക്ഷേത്രത്തിന്റെ പ്രവർത്തനം നാടിന് ഗുണം ചെയ്യും :മുഖ്യമന്ത്രിശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന്റെ കീഴിൽ തുടക്കം കുറിച്ച ഡയാലിസിസ് സെന്റർ നാടിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാടാമ്പുഴ ദേവസ്വത്തിന്റെ കീഴിലുള്ള ചാരിറ്റബിൾ ആശുപത്രിയുടെയും ചികിത്സാ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയുള്ളവർക്കാണ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയുക. കാടാമ്പുഴ ക്ഷേത്രത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. അവയവമാറ്റം അടക്കമുള്ള ചികിത്സക്ക് ഇന്നത്തെ കാലത്ത് വലിയ ചെലവ് വരുന്നുണ്ട്. ഈ സാഹചര്യത്തിൽ കോഴിക്കോട് അവയവ മാറ്റത്തിനുള്ള സ്ഥാപനം  തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. അതിന്റെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ശ്രദ്ധിക്കുന്ന രീതിയിലാവും സ്ഥാപനത്തിന്റെ പ്രവർത്തനം. എല്ലാ അവയവമാറ്റത്തിനും ഇവിടെ സൗകര്യമുണ്ടാവും.  ദേശീയ തലത്തിൽ പ്രശസ്തി നേടിയവർ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post