മലപ്പുറം: ജില്ലയിൽ വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കുട്ടികൾ മരിച്ചു. കുറ്റിപ്പുറം ചെമ്പിക്കൽ പാഴൂർ സ്വദേശി പുത്തൻപീടിയേക്കൽ സൈനുദ്ധീന്റെ മകൻ മുഹമ്മദ് തനൂബ് (12) ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരത്തോടെ ഭാരതപ്പുഴയുടെ ചെമ്പിക്കൽ ഭാഗത്താണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറം പൂക്കിപ്പറമ്പ് മണ്ണാർപ്പടിയിൽ എട്ട് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. പട്ടത്തൊടിക ശിഹാബിന്റെ മകൻ അഷ്മിലാണ് മരിച്ചത്. മകൻ കിണറ്റിൽ വീണതറിഞ്ഞ് പിതാവ് കിണറ്റിലിറങ്ങിയെങ്കിലും താനൂർ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി രണ്ട് പേരെയും രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.
Tags:
obituary