കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മന്ത്രി വി. അബ്ദുറഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു


കരിപ്പൂർ:   കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഇന്ന് പുലർച്ചെ 4.15 ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു. പുലർച്ചെ 4.15 നാണ് 145 തീർത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്.

എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, ടി.വി ഇബ്റാഹീം എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, അഡ്വ.പി മൊയ്തീൻ കുട്ടി, മുഹമ്മദ് ഖാസിം കോയ , ഡോ.ഐ.പി അബ്ദുല്‍ സലാം, സഫർ കയാൽ , പി.ടി അക്ബർ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി സി.ഇ.ഒ ഷാരീഖ് ആലം, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി, ഹജ്  ഒഫീഷ്യൽ അസൈൻ പി.കെ.പന്തീർപാടം,  ഹജ്ജ് സെൽ ഓഫീസർ കെ.കെ. മൊയ്തീൻ കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, എയർ ഇന്ത്യ എക്സ്പ്രസ്സ് സ്റ്റേഷൻ മാനേജർ സുജിത് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട് നിന്നും ആദ്യ ദിവസമായ ഇന്ന് രണ്ട് വിമാനങ്ങളാണുള്ളത്. പുലർച്ചെ 4.25 ന് ഐ.എക്സ് 3031 നമ്പർ വിമാനവും രാവിലെ 8.30 ന് ഐ.എക്സ് 3021 നമ്പർ വിമാനവും .  ഓരോ വിമാനത്തിലും 145 പേരാണ് യാത്രയാവുക. ആദ്യ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളും രണ്ടാമത്ത വിമാനത്തിൽ 77 പുരുഷന്മാരും 68 സ്ത്രീകളുമായി 10മിനുട്ട്  നേരത്തെ 4.15am ന് 

പുറപ്പെട്ടു.

Post a Comment

Previous Post Next Post