'ഞാനും മരിക്കും': റസാഖിൻ്റെ സഹോദരൻ ജമാൽ


തിരൂർ: തൻ്റെ 2 സഹോദരങ്ങളുടെ മരണത്തിനിടയാക്കിയി കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിലെ പ്ലാസ്റ്റിക് കമ്പനി തുറന്നാൽ താനും മരിക്കുമെന്ന് പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ചെയ്ത റസാഖിൻ്റെ സഹോദരൻ ജമാൽ പറഞ്ഞു.

തിരൂർ റസ്റ്റ്ഹൗസിൽ നടന്ന മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ റസാഖിൻ്റെ ഭാര്യ ഷീജയും സഹോദരൻ ജമാലും മൊഴി നൽകി. മലിനീകരണത്തിന് ഇടയാക്കുന്ന കമ്പനി തുറക്കാൻ ഉന്നതങ്ങളിൽ ശ്രമം നടക്കുന്നതായി അവർ അഭിപ്രായപ്പെട്ടു. ഇത് എന്തു വില കൊടുത്തും തടയും. നടപടിയുണ്ടായില്ലെങ്കിൽ ഇനിയും നാട്ടിൽ ഒരു പാട് പേർ മരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നടപടിയുണ്ടാകേണ്ടതെന്നും ഇവർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post