തിരൂർ പ്രസ് ക്ലബ്ബിനെതിരെ നടപടി: നഗരസഭ കെട്ടിടനിയമങ്ങൾ പാലിച്ചില്ലെന്ന് നിയമ വിദഗ്ധർ


തിരൂർ: വാടകക്കാരെ ഒഴിപ്പിക്കാനുള്ള നിയമങ്ങൾ പാലിക്കാതെയാണ് നഗരസഭ പ്രസ് ക്ലബ്ബ് ഒഴിപ്പിക്കാനുള്ള നടപടിയുമായി രംഗത്തെത്തിയതെന്ന് അഭിഭാഷകർ. 

കേരളബിൽഡിങ്ങ് റെൻ്റ് ആൻഡ് ലീസ് കൺട്രോൾ ആക്ടിലെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നഗരസഭ നടപടിയെന്ന് പ്രസ് ക്ലബ്ബ് ലീഗൽ അഡ്വൈസർ ദിനേശ് പൂക്കയിൽ, അഡ്വക്കറ്റ് പി.ശ്രീ ഹരി എന്നിവർ പറഞ്ഞു. കോടതി നിയോഗിച്ച കമ്മിഷൻ അഡ്വക്കറ്റ് പി.വി. വിനു നാഥ് പ്രസ് ക്ലബ്ബ് പരിശോധിച്ച് മാധ്യമ പ്രവർത്തകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കോടതിക്ക് റിപ്പോർട്ട് നൽകി. നഗരസഭ സെക്രട്ടറി ഈ മാസം 20 ന് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. 

നിയമപരമായ മാർഗങ്ങളിലൂടെയല്ലാതെയാണ് നഗരസഭയുടെ നടപടിയെന്ന് അഡ്വക്കറ്റ് ദിനേശ് പൂക്കയിൽ പറഞ്ഞു. കൗൺസിൽ യോഗ തീരുമാനപ്രകാരം കൃത്യമായ വാടക നൽകി പ്രവർത്തിക്കുന്ന പ്രസ് ക്ലബ്ബ് ഒഴിവാക്കാനുള്ള നടപടിക്കെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു.

Post a Comment

Previous Post Next Post