തിരൂർ കൊലപാതകം; മുഖ്യ പ്രതി പിടിയിൽ


തിരൂർ:  തിങ്കളാഴ്ച പുലർച്ചെ തിരൂർ ബസ് സ്റ്റാൻഡിന്റെ സമീപത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആദം കൊലപാതകത്തിൽ മുഖ്യപ്രതി തിരൂർ പൊലീസിന്റെ പിടിയിൽ. തമിഴ്നാട് സ്വദേശിയായ മുബാറക്കിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ഉടൻ പുറത്തുവിടും.

തിങ്കളാഴ്ച പുലർച്ചെയോടെയാണ് കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പറവണ്ണ സ്വദേശി ആദമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബസ് സ്റ്റാൻഡിന് സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതിയെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post