മയക്കുമരുന്നുമായി പുറത്തൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ


തിരൂർ: മയക്കുമരുന്നിനത്തിൽപ്പെട്ട എംഡിഎംഎയുമായി പുറത്തൂർ സ്വദേശിയായ യുവാവിനെ തിരൂർ പോലീസ് പിടികൂടി. പുറത്തൂർ കളൂർ സ്വദേശിയായ കുയിനി പറമ്പിൽ ഷംനാദ് (26) ആണ് രണ്ട് ഗ്രാം എം.ഡി.എം.എയുമായി ചമ്രവട്ടത്ത് വെച്ച് കഴിഞ്ഞദിവസം രാത്രിയിൽ പോലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിലും മൊബൈൽ ഫോൺ പരിശോധിച്ചതിലും മുമ്പ് പിടിയിലായ മയക്കുമരുന്ന് മാഫിയ സംഘവുമായി ബന്ധമുള്ള ആളാണെന്ന് സൂചന ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പോലീസിന്റെ പ്രത്യേകത പരിശോധന ചമ്രവട്ടം ഭാഗങ്ങളിൽ നടന്നതിന് പിന്നാലെയാണ് മയക്കുമരുന്നുമായി പ്രതി പിടിയിലായത്. ചമ്രവട്ടം, പുറത്തൂർ ഭാഗങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന കണ്ണികളിൽ ഒരാളാണ് പിടിയിലായ പ്രതി. തിരൂർ സി.ഐ ജിജോ എം.ജെ എസ്.ഐ വിപിൻ കെ.വി, പ്രമോദ് സീനിയർ സി.പി.ഒ ഷിജിത്ത് .കെ കെ , രാജേഷ് കെ.ആർ സി.പി.ഒ മാരായ ധനീഷ് കുമാർ, ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post